ഗാൽവേ: ഗാൽവേയിലെ സിയാന്റ് ട്രെയിൻ സ്റ്റേഷനിൽ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
സ്റ്റേഷനിൽ വച്ച് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു . ഉടനെ അടിയന്തിര സേവനങ്ങൾ എത്തി വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

