ഡബ്ലിൻ: കൊക്കെയ്ൻ ഉപയോഗത്തിനും വിതരണത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ ബോധവത്കരണ ക്യാമ്പെയ്ൻ. ആൻ ഗാർഡ ഷിക്കോണയാണ് ബോധവത്കരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കൊക്കെയ്ൻ ഉപയോഗത്തെ തുടർന്നുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്.
അയർലൻഡിൽ 15 മുതൽ 34 വയസ്സുവരെയുള്ളവരാണ് കൂടുതലായി കൊക്കെയ്ൻ ഉപയോഗിക്കുന്നത് എന്നാണ് കണ്ടെത്തൽ. യുവതലമുറ ഇത്തരത്തിൽ ലഹരിയ്ക്ക് അടിമകളാകുന്നത് നാടിന് ആപത്താണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പെയ്ൻ നടത്തുന്നത്.
Discussion about this post

