ഡബ്ലിൻ: ദീർഘനാളത്തെ അടച്ചിടലിന് ശേഷം ക്ലോൺസ്കീഗ് പള്ളി തുറക്കും. ഫെബ്രുവരിയിൽ പള്ളി വീണ്ടും തുറക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 9 മാസം മുൻപ് ആയിരുന്നു പള്ളി അടച്ചിട്ടത്.
ആളുകളുടെയും സ്വത്തുക്കളുടെയും സുരക്ഷയെതക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു പള്ളിയും ഇതിനോട് ചേർന്നുള്ള കമ്യൂണിറ്റി സെന്ററും അടച്ചിട്ടത്. സാമ്പത്തിക പ്രശ്നങ്ങളും ഡയറക്ടർമാരുടെ നിയമനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ആയിരുന്നു പള്ളിയുടെ അടച്ചുപൂട്ടലിന് വഴിയൊരുക്കിയത്.
Discussion about this post

