ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിൽ അജ്ഞാതൻ പൊള്ളലേൽപ്പിച്ച സ്ത്രീയുടെ നില ഗുരുതരമായി തുടരുന്നു. ഇവരുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം സംഭവത്തിൽ വധശ്രമത്തിന് കേസ് എടുത്താണ് പോലീസിന്റെ അന്വേഷണം.
43 വയസ്സുള്ള സ്ത്രീയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ മുഖത്തേയ്ക്ക് പെട്രോൾ ഒഴിച്ച ശേഷം അക്രമി തീയിടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഇ- ബൈക്കിൽ കയറി രക്ഷപ്പെട്ടുവെന്നാണ് ദൃക്സാക്ഷി മൊഴി. അക്രമിയെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
Discussion about this post

