ഡബ്ലിൻ: ഐറിഷ് ജനതയെ ബുദ്ധിമുട്ടിലാക്കി ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം. വഴികൾ തടസ്സപ്പെട്ടതിനെ തുടർന്ന് ജോലിക്കാരും, വിമാന യാത്രികരും, വിദ്യാർത്ഥികളും ഉൾപ്പെടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് അയർലൻഡിൽ ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം ആരംഭിച്ചത്.
എം50 ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ഉൾപ്പെടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കിനെ തുടർന്ന് യാത്ര തുടരാൻ കഴിയാത്ത സാഹചര്യങ്ങളിൽ ആളുകൾ പെട്ടികളുമായി റോഡിലൂടെ നടന്ന് പോകേണ്ടതായുള്ള സാഹചര്യം ഉണ്ടായി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
Discussion about this post

