ടൈറോൺ: കൗണ്ടി ടൈറോണിൽ കൃഷിയിടത്തിൽ നിന്നും മൃതദേഹം കണ്ടെടുത്തു. ബുധനാഴ്ച ആഗ്നക്ലോയിയിലെ മിൽ റോഡ് മേഖലയിലായിരുന്നു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

