ലക്നൗ : ഇക്കഴിഞ്ഞ മാർച്ച് 11 നാണ് മഹാകുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഫർമാൻ ഖാനെ വിവാഹം കഴിച്ചത്. കേരളത്തിലെ സിപിഎം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു വിവാഹം . അന്ന് തന്നെ മൊണാലിസയുടെ പ്രായത്തെ കുറിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. ഈ വിവാദങ്ങൾ അന്ന് ഫർമാൻ ഖാൻ നിഷേധിച്ചിരുന്നു . എന്നാൽ ഇപ്പോൾ നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST) നടത്തിയ അന്വേഷണത്തിൽ മൊണാലിസ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയണ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം, വിവാഹം നടക്കുമ്പോൾ മൊണാലിസയ്ക്ക് 16 വയസ്സും 2 മാസവും 12 ദിവസവുമാണ് പ്രായം . ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം ഫാർമനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട് . ഇതിനു പിന്നാലെ മൊണാലിസ ലൈംഗിക പീഡനം ആരോപിച്ച ഡയറക്ടർ സനോജ് മിശ്ര സത്യം വിജയിച്ചുവെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. “മൊണാലിസ പ്രായപൂർത്തിയാകാത്ത ആളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സത്യം വിജയിക്കുന്നു. ലവ് ജിഹാദ് തുറന്നുകാട്ടപ്പെടുന്നു. ജിഹാദി ജയിലിലേക്ക് പോകും. എല്ലാ നാട്ടുകാർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ.” എന്ന അടിക്കുറിപ്പോടെ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ നീണ്ട വീഡിയോ പോസ്റ്റ് ചെയ്തു
‘ നിങ്ങൾ അടുത്തിടെ കണ്ടതുപോലെ, മഹാകുംഭത്തിലെ വൈറലായ പെൺകുട്ടി മോണലിസയെ ലവ് ജിഹാദിന്റെ ഇരയായി കേരളത്തിലേക്ക് കൊണ്ടുപോയി. അവളെ കുടുക്കിലാക്കി വിവാഹത്തിലേക്ക് നിർബന്ധിച്ചു. ആദ്യ ദിവസം മുതൽ ഞാൻ ഈ ലവ് ജിഹാദിനെ എതിർത്തിരുന്നു. ഇതൊരു വലിയ ഗൂഢാലോചനയാണെന്ന് എനിക്ക് തോന്നി.
ഇരയുടെ കുടുംബത്തോടൊപ്പം ഞാൻ നിന്നു. അവളുടെ മാതാപിതാക്കളുടെ വേദന ഞാൻ കേട്ടു. അവരുടെ മകൾ പ്രായപൂർത്തിയാകാത്തവളാണെന്ന് അവർ തുടക്കം മുതൽ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ പല വേദികളിലും ഈ വിഷയം ഉന്നയിച്ചു. മധ്യപ്രദേശ് പോലീസിലും പോയി പരാതി നൽകി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇത് ശ്രദ്ധയിൽപ്പെടുത്തി നടപടിയെടുക്കാൻ ഉത്തരവിട്ടു.
പിന്നീട്, ഡൽഹിയിലെ ദേശീയ പട്ടികവർഗ കമ്മീഷൻ അന്വേഷണം നടത്തി. മോണാലിസ പ്രായപൂർത്തിയാകാത്ത ആളാണെന്ന് തെളിഞ്ഞു. മോണാലിസയുടെയും ഫർമന്റെയും വിവാഹത്തിൽ പിഎഫ്ഐയും സിപിഐഎമ്മും ഉൾപ്പെട്ടതിൽ കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. തെറ്റായ ഒരു കഥ പ്രചരിച്ചിട്ടുണ്ടെന്ന് കമ്മീഷൻ പറഞ്ഞു. പ്രണയത്തിന്റെ കഥ തെറ്റാണ്.
മോണാലിസയുടെ പ്രായം 18 വയസ്സാണെന്ന് രേഖപ്പെടുത്തിയ ആധാർ കാർഡ് വ്യാജമാണ്. 2009 ഡിസംബറിൽ മഹേശ്വറിലെ ഒരു സർക്കാർ ആശുപത്രിയിലാണ് മോണാലിസ ജനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, ജിഹാദി ഫർമാനെതിരെ നിരവധി വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്മീഷൻ മധ്യപ്രദേശ് ഡിജിപിയെ വിളിച്ചുവരുത്തി.” എന്നും സനോജ് മിശ്ര പറഞ്ഞു.

