ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിന് പുതിയ ഷോപ്പിംഗ് അനുഭവം പകർന്ന് പ്രൈമാർക്ക്. മൊബൈൽ കസ്റ്റമർ ആപ്പിന് തുടക്കം കുറിച്ചു. ആദ്യമായിട്ടാണ് കമ്പനി പുതിയൊരു ഉദ്യമത്തിന് തുടക്കം കുറിയ്ക്കുന്നത്. ഇനി മുതൽ നോർതേൺ അയർലൻഡിലെയും യുകെയിലെയും ആളുകൾക്ക് ആപ്പുകൾ വഴി ഷോപ്പിംഗ് നടത്താം.
കഴിഞ്ഞ സമ്മറിൽ ഇറ്റലിയിൽ പ്രൈമാർക്ക് ഷോപ്പിംഗ് ആപ്പ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വടക്കൻ അയർലൻഡിലും ആപ്പ് ആരംഭിച്ചിരിക്കുന്നത്. ഷോപ്പിന്റെ പ്രവർത്തന സമയങ്ങളിൽ ആണ് ആപ്പ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ കഴിയുക. ഇഷ്ടപ്പെട്ടവ ബുക്ക്മാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
Discussion about this post

