ഒഫാലി: കൗണ്ടി ഒഫാലിയിൽ വീട്ടിൽ തീയിട്ടതിനെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസ് എടുത്തു. 22 വയസ്സുള്ള യുവാവിനെതിരെയാണ് കേസ് എടുത്തത്. നാല് വയസ്സുളള ടാഡ്ഗ് ഫാരെൽ, മുത്തശ്ശി മേരി ഹോൾട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
കഴിഞ്ഞ വർഷം ഡിസംബർ ആറിന് ആയിരുന്നു കൗണ്ടിയെ നടുക്കിയ ആക്രമണം ഉണ്ടായത്. കൊലപാതകം ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. പ്രതിയ്ക്കെതിരെ കൊലപാതകത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Discussion about this post

