ഡബ്ലിൻ : കൗണ്ടി ഡോൺഗലിൽ കാറിടിച്ച് 40 കാരൻ മരിച്ചു . കൗണ്ടി ഡോൺഗലിലെ മഫ് , ഡ്രംസ്കെല്ലൻ പ്രദേശത്ത് ആർ 238 റോഡിലായിരുന്നു അപകടം. പരിക്കേറ്റ കാൽനടയാത്രക്കാരൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മൃതദേഹം ലെറ്റർകെനി യൂണിവേഴ്സിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റി. സാങ്കേതിക പരിശോധനകൾക്കായി റോഡ് അടച്ചിട്ടിരിക്കുകയാണ്. വാഹനങ്ങൾ പോകാൻ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഐറിഷ് റോഡിൽ അപകടത്തില്‍പെട്ട് ഉണ്ടായ മൂന്നാമത്തെ മരണമാണിത്.
സംഭവം നേരിൽ കണ്ടവരോ, ദൃശ്യങ്ങൾ കൈവശമുള്ളവരോ ബൺക്രാന ഗാർഡ സ്റ്റേഷനുമായോ, അല്ലെങ്കിൽ ഗാർഡ കോൺഫിഡൻഷ്യൻ ലൈനിൽ 1800 666 111 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് പൊലീസ് നിർദേശിച്ചു.

