ഡബ്ലിൻ : കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി കുട്ടികളുടെ യൂണിഫോം പരിഷ്ക്കരണങ്ങളെ കുറിച്ച് കൂടിയാലോചന നടത്തുമെന്ന് വിദ്യാഭ്യാസ-യുവജനകാര്യ മന്ത്രി ഹിൽഡെഗാർഡ് നോട്ടൺ . ജനുവരിയിൽ നടക്കുന്ന കൂടിയാലോചനയ്ക്കായി അനുമതി തേടിക്കൊണ്ട് നോട്ടൺ നാളെ മന്ത്രിസഭയെ സമീപിക്കും.
കുടുംബങ്ങൾ, വിദ്യാർത്ഥികൾ,സ്കൂളുകൾ, രക്ഷകർതൃപ്രതിനിധികൾ, വിതരണക്കാർ എന്നിവർക്കെല്ലാം അന്തിമതീരുമാനങ്ങൾ രൂപീകരിക്കുന്നതിൽ പങ്കാളികളാകാൻ അവസരമൊരുക്കുന്ന നടപടിയാണിത്.
സ്കൂൾ യൂണിഫോമുകൾക്കായുള്ള കുടുംബങ്ങളുടെ ചിലവ് കുറയ്ക്കുക, വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദവും പ്രായോഗികവുമായ വസ്ത്രങ്ങൾ ഉറപ്പാക്കുക, പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സർക്കാർ നിർദേശിക്കുന്ന ഈ പരിഷ്കരണ പരിപാടികളുടെ ലക്ഷ്യം.

