ഡബ്ലിൻ : ഹൃദയസ്തംഭനം മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ ഒത്തുചേർന്ന് അനുസ്മരണ സമ്മേളനം നടത്തി. ഡബ്ലിനിലാണ് ഐറിഷ് ഹാർട്ട് ഫൗണ്ടേഷൻ, സഡൻ അരിത്മിക് ഡെത്ത് സിൻഡ്രോം സപ്പോർട്ട് ഗ്രൂപ്പ്, സി ആർ വൈ അയർലൻഡ് എന്നീ സംഘടനകൾ ചേർന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്.
പത്ത് വർഷം മുമ്പ് ഫ്രാൻസിൽ വെച്ച് അന്തരിച്ച, മൺസ്റ്റർ റഗ്ബി ഇതിഹാസം ആന്റണി ഫോലിയുടെ സഹോദരിയും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഐറിഷ് ഹാർട്ട് ഫൗണ്ടേഷനിലെ നഴ്സ് ലൈൻ ആന്റ് ഹാർട്ട് കണ്ടീഷൻസ് മാനേജരായ ട്രേസി ഈഗൻ ആണ് 21 വർഷം മുൻപ് ഈ അനുസ്മരണ ചടങ്ങ് ആദ്യമായി നടത്തിയത്. സമാനമായ ദു:ഖം അനുഭവിക്കുന്നവർ ഒന്നു ചേർന്ന് പരസ്പരം സാന്ത്വനമാകുന്നത് വളരെ പ്രധാനമാണെന്നും ട്രേസി ഈഗൻ പറഞ്ഞു.

