നാവൻ: കൗണ്ടി മീത്തിലെ നാവൻ നഗരത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ ഗാർഡ. ഇതിന്റെ ഭാഗമായി നഗരത്തിലുടനീളം സിസിടിവി ക്യാമറകൾ സ്ഥാപിക്കും. 187 സിസിടിവികളാണ് നഗരത്തിൽ സ്ഥാപിക്കുക. ഇതിനായി ഗാർഡ കമ്മീഷണർ അംഗീകാരം നൽകി. പൊതുയോഗത്തിൽ മീത്ത് കൗണ്ടി കൗൺസിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സിസിടിവി പോലീസിംഗിന് പകരമാകില്ല. എങ്കിലും പോലീസിന്റെ പട്രോളിംഗ് ഉൾപ്പെടെയുള്ള നടപടികൾക്ക് ഇത് സഹായകമാകും. മീത്ത് ലോക്കൽ കമ്യൂണിറ്റി സേഫ്റ്റി പാർട്ണർഷിപ്പിന്റെ ആദ്യ പൊതുയോഗത്തിലായിരുന്നു സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നത്. കഴിഞ്ഞ വർഷം അവസാനം മുതൽ രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പിലാക്കിവരികയാണ്. ഇതിന്റെ തുടർച്ചയായിട്ടാണ് സിസിടിവികൾ സ്ഥാപിച്ചത്.

