കോർക്ക്: കോർക്കിൽ വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ 20 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന.
മാലോ ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ഏകദേശം 208,000 യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. കോർക്ക് കൗണ്ടി ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റ്, കോർക്ക് കൗണ്ടി ക്രൈം യൂണിറ്റ്, റീജിയണൽ ഡോഗ് യൂണിറ്റ്, ആംഡ് സപ്പോർട്ട് യൂണിറ്റ് എന്നിവ സംയുക്തമായിട്ടായിരുന്നു പരിശോധന. ഇതിന് പിന്നാലെ ഡൊണഗലിലും പരിശോധന നടന്നു. ഇതിൽ 1,15,000 യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. ലഹരിവസ്തുക്കൾ ഫോറൻസിക് പരിശോധനകൾക്കായി അയക്കും.

