ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴ ലഭിക്കും. ഇതേ തുടർന്ന് കൗണ്ടികളിൽ ശക്തമായ മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മുന്നറിയിപ്പ് ഇന്ന് പുലർച്ചെ നാല് മണി മുതൽ നിലവിൽവന്നു. ഇത് പകൽ 11 മണിവരെ തുടരും.
20 കൗണ്ടികളിലാണ് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ലെയ്ൻസ്റ്റർ, മുൻസ്റ്റർ, കാവൻ, മൊനാഘൻ എന്നീ മേഖലകൾ മഴ ലഭിക്കുന്നവയിൽ ഉൾപ്പെടുന്നു. മഴയ്ക്കൊപ്പം അതിശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതിശക്തമായ മഴ വെള്ളപ്പൊക്കത്തിന് കാരണമായേക്കും. വാഹന യാത്രികരുടെ കാഴ്ച മറയ്ക്കാനും സാധ്യതയുണ്ട്.
Discussion about this post

