ഡബ്ലിൻ: മലയാളികളെ വിസ്മയത്തിന്റെ പരകോടിയിൽ എത്തിക്കുന്ന മെന്റലിസം ഷോ ദി സീക്രട്ട് ലെറ്റർ ഇന്ന്. മെന്റലിസ്റ്റ് അനന്തുവാണ് പരിപാടി നയിക്കുന്നത്. ഡബ്ലിൻ റോയൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി.
വൈകീട്ട് ഏഴ് മണി മുതൽ രാത്രി 10 മണിവരെ ആണ് പരിപാടി നടക്കുക. വൈകീട്ട് ആറ് മണിയ്ക്ക് പരിപാടിയ്ക്കെത്തുന്നവർക്കായി ഗെയ്റ്റുകൾ തുറക്കും. വോർട്ടെക്സ് ക്രിയേഷൻസ്, സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മനസിന്റെ നിഗൂഡതകളുടെ കെട്ടഴിക്കുന്ന പരിപാടി മലയാളികൾക്ക് തീർത്തും വ്യത്യസ്തമായ അനുഭവം ആയിരിക്കും.
Discussion about this post

