ഡബ്ലിൻ: എൽ നിനോ പ്രതിഭാസം അയർലൻഡിലെ കാലാവസ്ഥയെ സാരമായി ബാധിക്കുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷകർ. അടുത്ത വർഷം ഫെബ്രുവരിവരെ എൽ നിനോയുടെ സ്വാധീനം തുടരാൻ സാധ്യതയുണ്ട്. എൽനിനോ പ്രതിഭാസം അയർലൻഡിൽ ചൂട് കൂടിയ കാലാവസ്ഥയ്ക്ക് കാരണമാകും.
മെറ്റ് ഐറാന്റെ വിലയിരുത്തൽ പ്രകാരം ശരത്കാലത്തിന്റെയും ശീതകാലത്തിന്റെയും തുടക്കത്തിൽ ഈർപ്പമുള്ളതും മിതമായ ചൂടുള്ളചതുമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. എന്നാൽ അറ്റ്ലാന്റിക്കിന്റെ സ്വാധീനം കാലാവസ്ഥയിൽ മാറ്റം വരുത്തിയേക്കാം. എൽ നിനോയുടെ ആഘാതം കാലാവസ്ഥയെ മാത്രമല്ല കൃഷിയെയും ബാധിക്കും. മഴയിലും ചൂടിലുമുള്ള വ്യത്യാസം കൃഷിയെയും സാരമായി ബാധിക്കും.
Discussion about this post

