ഡബ്ലിൻ: ലിഫി വാലി ജംഗ്ഷന് സമീപം വാഹനാപകടം. എൻ4 ൽ ആയിരുന്നു സംഭവം. ഇതേ തുടർന്ന് പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

