ഡബ്ലിൻ: വടക്കൻ ഡബ്ലിനിലെ ഗോൾഫ് ക്ലബ്ബിൽ അതിക്രമിച്ചു കടന്ന കൗമാരക്കാരനെതിരെ കേസ്. ഇക്കഴിഞ്ഞ 15 ന് ആയിരുന്നു സംഭവം ഉണ്ടായത്. ഡൊണബേറ്റ് ഗോൾഫ് ക്ലബ്ബിൽ ആയിരുന്നു കൗമാരക്കാരൻ അതിക്രമിച്ച് കടന്നത്. കൗമാരക്കാരനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഗോൾഫ് ക്ലബ്ബിൽ നിന്നും കൗമാരക്കാരൻ സാധനങ്ങളും വാഹനവും മോഷ്ടിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൗമാരക്കാരനെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
Discussion about this post

