ലിമെറിക്ക്: ലിമെറിക്കിൽ നിന്നും എന്നിസിലേക്കുള്ള റെയിൽ ലൈൻ അടച്ചു. ക്ലെയറിലെ ക്ലെയർകാസിലിലെ നോക്ക്നമാനയിൽ റെയിൽവേ ബ്രിഡ്ജിൽ കാറിടിച്ചതിനെ തുടർന്നാണ് ലൈൻ അടച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ പാലത്തിൽ നിന്നുള്ള കല്ലുകൾ ട്രാക്കിലേക്ക് വീണിട്ടുണ്ട്. ഇതിന് പുറമേ ഭിത്തി തകരുകയും ചെയ്തു. ഇതേ തുടർന്നാണ് ട്രെയിൻ സേവനങ്ങൾ നിർത്തിവച്ചത്.
Discussion about this post

