വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടം. 40 കാരൻ മരിച്ചു. സല്ലിപാർക്കിൽ ഇന്ന് പുലർച്ചെ 2.10 ഓടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
റോഡിലൂടെ നടന്ന് പോകുകയായിരുന്നു 40 കാരൻ. ഇതിനിടെ അദ്ദേഹത്തെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ കാർ ഓടിച്ചിരുന്ന 20 കാരനും പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
Discussion about this post

