ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞു. പിഎസ്എൻഐ ആണ് മരിച്ച ജിം വെയിലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു ആൻഡ്രിമിൽ ഉണ്ടായ വാഹനാപകടത്തിൽ ജിം കൊല്ലപ്പെട്ടത്.
ബാലിമെന ജംഗ്ഷനിലെ ക്രാൻകിൽ റോഡ് മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ജിം. ഇതിനിടെ മറ്റൊരു കാറിൽ വണ്ടി ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ജിം സംഭവസ്ഥലത്ത് തന്നെ മരിച്ചു. 60 വയസ്സാണ് ജിമ്മിന്റെ പ്രായം. അപകടത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

