ഡബ്ലിൻ: ഡബ്ലിനിൽ രണ്ട് ബീച്ചുകൾ കൂടി അടച്ചിട്ടു. റഷ് നോർത്ത്, റഷ് സൗത്ത് ബീച്ചുകളാണ് അടച്ചിട്ടത്. നീന്തരുതെന്ന് വ്യക്തമാക്കി ഇവിടങ്ങളിൽ അധികൃതർ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തേയ്ക്കാണ് നിരോധനം.
വെള്ളത്തിന്റെ ഗുണനിലവാരം കണക്കിലെടുത്താണ് ഇവിടെയും അടച്ചിടുന്നത്. ടവർ ബേ വേസ്റ്റ്വാട്ടർ പമ്പിംഗ് സ്റ്റേഷൻ നിറഞ്ഞുകവിയാനുള്ള സാധ്യതയുണ്ടെന്ന് ഉയിസ് ഐറാൻ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബീച്ചുകൾ അടച്ചിടാൻ തീരുമാനിച്ചത്. പമ്പിംഗ് സ്റ്റേഷനിലെ രണ്ട് പമ്പുകൾ പ്രവർത്തന രഹിതമാണ്. ഇത് മാറ്റി പുതിയവ സ്ഥാപിക്കാൻ ജൂലൈ അവസാനമാകും.
Discussion about this post

