ബെൽഫാസ്റ്റ്: കത്തിയാക്രമണത്തിന് പിന്നാലെ ബെൽഫാസ്റ്റിൽ തുടരുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ പോലീസുകാർക്ക് പരിക്ക്. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ 12 ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ 16 പേർ അറസ്റ്റിലായി.
ചൊവ്വാഴ്ച രാത്രിയുമായി താരതമ്യം ചെയ്യുമ്പോൾ ബുധനാഴ്ച രാത്രി അക്രമ സംഭവങ്ങളിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ടെന്ന് നോർതേൺ അയർലൻഡ് സെക്രട്ടറി പ്രതികരിച്ചു. അക്രമങ്ങൾ കുറഞ്ഞത് അൽപ്പം ആശ്വാസം നൽകുന്നുണ്ട്. നിലവിലെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

