കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതി എ പദ്മകുമാറിനെതിരെ നടപടിക്ക് സിപിഎം. നടപടി ചർച്ച ചെയ്യാൻ ഈ മാസം 15 ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേരും. പദ്മകുമാറിനെതിരെ നടപടി എടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. പദ്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് ഒഴിവാക്കാൻ മാത്രമായിരുന്നു നേരത്തെ ഉള്ള നിർദേശം. കഴിഞ്ഞ ആഴ്ച്ചയാണ് പദ്മകുമാർ പാർട്ടി അംഗത്വം പുതുക്കിയത്.
പാർട്ടി നടപടി പ്രഖ്യാപിക്കും മുൻപേ പദ്മകുമാറിനെ ജില്ലാകമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് മാറ്റിയതും ചർച്ചയായിരുന്നു. പദ്മകുമാറിനെ പൂർണ്ണമായും തള്ളിക്കളയാനോ, ഉൾക്കൊള്ളാനോ ആകാത്ത നിലയിലായിരുന്നു പാർട്ടി. അതുകൊണ്ട് തന്നെ ജില്ലാ കമ്മിറ്റി എന്ത് നിലപാടെടുക്കും എന്നതിലും ആകാംക്ഷയുണ്ട്.
സ്വർണ്ണക്കൊള്ളയിൽ വിശദീകരണം തേടി പാർട്ടി പദ്മകുമാറിന് നോട്ടീസ് നൽകുകയും, തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി പദ്മകുമാർ മറുപടി നൽകുകയും ചെയ്തിരുന്നു.കേസിൽ അറസ്റ്റിലായി 105 ദിവസത്തിനു ശേഷമാണ് പദ്മകുമാറിന് രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചത്. ശബരിമല കട്ടിളപ്പാളി കേസിലും, ദ്വാരപാലക ശിൽപ്പകേസിലുമാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്.
കേസില്‍ അറസ്റ്റിലായി 105 ദിവസത്തിന് ശേഷമാണ് രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനാല്‍ പത്മകുമാര്‍ പുറത്തിറങ്ങിയത്. ശബരിമല കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ്പ കേസിലുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്.

