ഡബ്ലിൻ: ഡബ്ലിനിൽ കാർ കുളത്തിലേക്ക് ഇറങ്ങിച്ചെന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. സെന്റ് സ്റ്റീഫൻസ് ഗ്രീനിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാറിന്റെ മുൻവശത്തെ ബോണറ്റും ചക്രങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. വിവരം ലഭിച്ചയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി കാർ മുകളിലേക്ക് കയറ്റുകയായിരുന്നു. വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന മേഖലയാണ് കുളത്തിന്റെ പരിസരം. ഇവിടേയ്ക്ക് വാഹനം എങ്ങനെയെത്തി എന്നതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

