ഡബ്ലിൻ: ഡബ്ലിനിൽ താമസസ്ഥലത്ത് നിന്നും ലഹരി വസ്തുക്കളും പണവും പിടിച്ചെടുത്തു. ഡബ്ലിനിലെ കോർഡഫ് മേഖലയിൽ ആയിരുന്നു സംഭവം. തോക്ക്, 22,000 യൂറോയുടെ ലഹരിവസ്തുക്കൾ, പണം എന്നിവയാണ് പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച ആയിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 ഉം 30 ഉം വയസ്സ് പ്രായമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

