കാവൻ: ശക്തമായ മഴയിൽ കൗണ്ടി കാവനിലെ പാലം തകർന്നു. മുല്ലഗ്ബോയ് ബ്രിഡ്ജിന്റെ ഒരു ഭാഗമാണ് തകർന്നത്. സംഭവത്തെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചിട്ടു. ഗൗലൻ- ഗ്ലാങ്കെവ്ലിൻ റോഡിലാണ് പാലം സ്ഥിതിചെയ്യുന്നത്.
L1012-0 ഗ്ലൗലൻ റോഡാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടത്. സെപ്തംബർ 26 വരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. അതിനാൽ പാലത്തിന്റെ പണികൾ പൂർത്തിയാകുന്നതുവരെ യാത്രികർ മറ്റ് റൂട്ടുകൾ ഉപയോഗിക്കണം എന്ന് അധികൃതർ അറിയിച്ചു.
Discussion about this post

