ക്ലെയർ: ഷാനൻ നദിയ്ക്ക് കുറുകെയായി നിർമ്മാണം പൂർത്തിയാക്കിയ പാലം വ്യാഴാഴ്ച മുതൽ തുറന്ന് നൽകും. അയർലന്റിലെ രാജാവായിരുന്ന ബ്രയാൻ ബോറുവിന്റെ പേരിൽ ആയിരിക്കും ഈ പാലം അറിയപ്പെടുന്നത്. 207 മീറ്റർ നീളമുള്ള പാലം രണ്ട് കൗണ്ടികളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
കൗണ്ടി ക്ലെയറിലെ കില്ലാലോലെയും കൗണ്ടി ടിപ്പറരിയിലെ ബല്ലിനയെയും ആണ് പാലം ബന്ധിപ്പിക്കുന്നത്. കില്ലാലോ ബൈപാസും ബല്ലിനയിൽ നിന്ന് ബേർഡ്ഹില്ലിലേക്കുള്ള റീജിയണൽ റോഡിന്റെ നവീകരണവും ഉൾപ്പെടുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പാലത്തിന്റെ നിർമ്മാണം. 6.2 കിലോമീറ്റർ വരുന്ന പദ്ധതിയ്ക്കായി 88 മില്യൺ യൂറോ ആണ് ചിലവാകുന്നത്.
Discussion about this post