ലിമെറിക്ക്: ലിമെറിക്കിൽ പോലീസ് നടത്തിയ പരിശോധനയിൽ ബോംബുൾപ്പെടെ പിടിച്ചെടുത്തു. സംഘടിത കുറ്റവാളി സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് നടത്തിയ തിരച്ചിലിലാണ് ബോംബുൾപ്പെടെ കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ന്യൂ ക്രസന്റ് മേഖലയിൽ ആയിരുന്നു പരിശോധന. വീടുകൾ, ആളൊഴിഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. പരിശോധനയിൽ ഐഇഡി ബോംബ്, മയക്കുമരുന്ന്, പണം, മൊബൈൽ ഫോൺ എന്നിവയാണ് പിടിച്ചെടുത്തത്. ബോംബ് ആർമി എക്സ്പ്ലൊസീവ് ഓർഡൻസ് ഡിസ്പോസൽ സുരക്ഷിതമായി നിർവ്വീര്യമാക്കി.
Discussion about this post

