ഡബ്ലിൻ: എച്ച്എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ അടുത്ത വർഷം സ്ഥാനമൊഴിയും. 2026 മാർച്ചിൽ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2023 മാർച്ചിലാണ് അദ്ദേഹം എച്ച്എസ്ഇയുടെ ചീഫ് എക്സിക്യൂട്ടീവ് ആയി സ്ഥാനമേറ്റത്. ബെർണാഡ് ഗ്ലോസ്റ്റർ വിരമിക്കുന്നതായി എസ്എച്ച്ഇയും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ചീഫ് എക്സിക്യൂട്ടീവായി മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ അതിയായ സന്തോഷമുണ്ടെന്ന് ബെർണാഡ് ഗ്ലോസ്റ്റർ വ്യക്തമാക്കി. സംഘടനയുടെ ഭാവി നേതൃത്വത്തിന് ഉറപ്പ് നൽകാൻ തനിക്ക് സാധിച്ചു. ചൊവ്വാഴ്ച എച്ച്എസ്ഇ ചെയർപേഴ്സൺ, ആരോഗ്യമന്ത്രി എന്നിവർക്ക് രാജിക്കത്ത് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് 38 വർഷത്തെ സേവനം ആണ് അദ്ദേഹം വിരമിക്കലിലൂടെ അവസാനിപ്പിക്കുന്നത്.

