ഡബ്ലിൻ: അയർലൻഡിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ലബുബു പാവകൾ തിരിച്ചുവിളിച്ചു. അപകടസാധ്യയതെ തുടർന്നാണ് കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ (സിസിപിസി) പാവകൾ തിരിച്ചുവിളിച്ചത്. 600 ഓളം പാവകൾ തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടുന്നു.
ഹാവ് എ സീറ്റ് ലബുബു പാവകൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പാവകളിലെ ഒരു ഭാഗം വേർപെട്ടുപോകാൻ സാധ്യതയുള്ളതായി അധികൃതർക്ക് പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് പാവകൾ തിരിച്ചുവിളിച്ചത്. ഇത്തരത്തിൽ വേർപെട്ട് പോകുന്ന ഭാഗം കുട്ടികൾ വായിലിടാൻ സാധ്യതയുണ്ട്. ഈ നിരീക്ഷണത്തെ തുടർന്നാണ് പാവകൾ തിരിച്ചുവിളിച്ചത്.
5391519819944 എന്നീ ബാച്ച് നമ്പറുള്ള എസ്എഫ്ഡബ്ല്യു ഡിസ്ട്രിബ്യൂഷൻസിന്റെ പാവകളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. ഈ ബാച്ചിൽ ഉൾപ്പെട്ട പാവകൾ കൈവശം ഉണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

