ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ പോലീസുകാരന് നേർക്ക് കാറോടിച്ച് കയറ്റിയ സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. നാലര വർഷത്തെ തടവിനാണ് പ്രതി തോമസ് കോണേഴ്സിനെ കോടതി ശിക്ഷിച്ചത്. ഇതിൽ അവസാന ആറ് മാസത്തെ തടവ് സസ്പെൻഡ് ചെയ്തു.
ഈ വർഷം ഫെബ്രുവരി 10 ന് ആയിരുന്നു വിധിയ്ക്ക് ആസ്പദമായ സംഭവം. കാസ്റ്റ്ലെട്രോയിലെ ബ്രൂ നാ ഗ്രുഡൈനിൽ അലക്ഷ്യമായി കാറോടിച്ച് എത്തിയ ഇയാൾ അപകടം സൃഷ്ടിച്ചു. ഇതറിഞ്ഞ് സ്ഥലത്ത് എത്തിയ ഗാർഡയെ ആയിരുന്നു കോണേഴ്സ് വാഹനം ഒാടിച്ച് കയറ്റി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഗാർഡയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
Discussion about this post

