ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും ആക്രമണം. 40 കാരന് സാരമായി പരിക്കേറ്റു. ഇന്നലെ ഡബ്ലിൻ 12 ലെ ലുവാസ് സ്റ്റോപ്പിന് സമീപം ആയിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് ലുവാസ് സ്റ്റോപ്പ് അടച്ചിടേണ്ട സാഹചര്യം ഉണ്ടായി.
11.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ 40 കാരൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

