ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ വർഷം ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജനുവരി 31 ന് ആയിരുന്നു വാഹനാപകടം ഉണ്ടായത്.
ബ്ലെയ്ക്ക്സ് ക്രോസിന് സമീപമുള്ള ആർ129 ൽ ആയിരുന്നു അപകടം ഉണ്ടായത്. ഇയാളുടെ വാഹനം ഇടിച്ച് 60 വയസ്സുള്ള വ്യക്തിയ്ക്ക് ജീവൻ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ മറ്റൊരു സ്ത്രീയ്ക്ക് പരിക്കേറ്റു.
Discussion about this post

