വെസ്റ്റ്മീത്ത്: വിവാദ അധ്യാപകൻ ഇനോക്ക് ബർക്കിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതിയുടെ ഉത്തരവ്. വിൽസൺസ് ഹോസ്പിറ്റൽ സ്കൂളിൽ തുടർച്ചയായി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തി തിങ്കളാഴ്ച ഇനോക്കിനെ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ജസ്റ്റിസ് ബ്രിയാൻ ക്രെഗാനാണ് ഉത്തരവ് നൽകിയത്. ഹാജരാക്കുന്ന വേളയിൽ ഇനോക്കിനെ മൗണ്ട്ജോയ് ജയിലിൽ അടയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കും. ബുധനാഴ്ച രാവിലെയാണ് ഇനോക്കിനെ ഹൈക്കോടതി ജയിൽ മോചിതനാക്കിയത്. എന്നാൽ ഇതിന് പിന്നാലെ കോടതി ഉത്തരവ് ലംഘിച്ച് സ്കൂളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞു.
Discussion about this post

