ബിഗ് ബോസ് 6-ൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് സന ഖാൻ വാർത്തകളിൽ ഇടം നേടിയത്. “ജയ്സേ ജയ് ഹോ”, “ടോയ്ലറ്റ്: ഏക് പ്രേം കഥ” തുടങ്ങിയ ചിത്രങ്ങളിലും സനാഖാൻ മുഖം കാണിച്ചിട്ടുണ്ട് . “സ്പെഷ്യൽ ഓപ്സ്” എന്ന വെബ് സീരീസിലെ അഭിനയത്തിനും അവർ അംഗീകാരം നേടി. തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് 2020-ൽ അഭിനയം വിടാനുള്ള തീരുമാനം സന ഖാൻ പ്രഖ്യാപിച്ചത്.. താമസിയാതെ, അവർ മുസ്ലീം പുരോഹിതൻ മുഫ്തി അനസ് സയീദിനെ വിവാഹം കഴിച്ചു.
അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സിനിമ വിടാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സന ഖാൻ തുറന്നു പറഞ്ഞു. “ഞങ്ങളുടെ വിവാഹം ഉറപ്പിച്ചപ്പോൾ, അത് ഒരു അതീവ രഹസ്യമായിരുന്നു. എന്റെ അമ്മയും അച്ഛനും ഒഴികെ മറ്റാർക്കും ഒന്നും അറിയില്ലായിരുന്നു. വരന്റെ പേര് പോലും ആർക്കും അറിയില്ലായിരുന്നു. ഞാൻ മെഹന്തി ഇട്ടപ്പോൾ മെഹന്തി ആർട്ടിസ്റ്റ് വരന്റെ പേരെന്താണെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘അത് ഇപ്പോ പറയാനാകില്ല എന്ന് ‘.
എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യമായിരുന്നു അത്. ഞാൻ ശരിക്കും ഒരു വ്യത്യസ്ത വ്യക്തിയായി മാറുകയായിരുന്നു. ഇത് എന്റെ ഭർത്താവ് കാരണമല്ല, മറിച്ച് ഞാൻ തന്നെ അത് ആഗ്രഹിച്ചതുകൊണ്ടാണ്. എന്നെ ആ ദിശയിലേക്ക് നയിച്ചത് അദ്ദേഹമാണ്.
ഭർത്താവ് അനസ് തന്നെ ബ്രെയിൻ വാഷ് ചെയ്തതായുള്ള വാർത്തകളെ സന നിഷേധിച്ചു. “ആർക്കും നിങ്ങളെ ബ്രെയിൻ വാഷ് ചെയ്യാൻ കഴിയില്ല. അത് ഒരിക്കലും സംഭവിക്കില്ല. ഞാൻ സമാധാനം ആഗ്രഹിച്ചു. ഒരാൾക്ക് പണവും പ്രശസ്തിയും പേരും ബഹുമാനവും ലഭിക്കും, പക്ഷേ അവസാനം, അവർ ആന്തരിക സമാധാനം തേടും . ഞാൻ പ്രവാചകന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നു .
നിങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതി ശരിയല്ലെങ്കിൽ തീരുമാനങ്ങളും തെറ്റാണെന്ന് അവർ പറയുന്നു. കാലക്രമേണ, ഞാൻ ചില കാര്യങ്ങൾ പഠിച്ചു, അതുകൊണ്ടാണ് ഞാൻ അവനുമായുള്ള എന്റെ ബന്ധത്തെ വളരെയധികം വിലമതിക്കുന്നത്. എന്റെ ഭർത്താവിനോട് ഞാൻ വീണ്ടും വീണ്ടും പറയുന്നു, അദ്ദേഹത്തെക്കാൾ മികച്ച ഒരാളെ എനിക്ക് കിട്ടില്ലായിരുന്നു.‘ എന്നും സനാഖാൻ പറയുന്നു.

