ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ക്രംലിനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ദമ്പതികളുടെ സംസ്കാര ശുശ്രൂഷകൾ അടുത്താഴ്ച. ബുധനാഴ്ചയാണ് സംസ്കാരത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കാതറീൻ കിത്ത് ക്വിനോൺസ് സിംഗ്കോ , റാൽഫ് ആന്റണി സിംഗ്കോ , അവരുടെ ഗർഭസ്ഥ ശിശു കേറ്റ് എന്നിവരാണ് മരിച്ചത്.
ഇന്ന് മുതൽ തിങ്കളാഴ്ചവരെ ബെൽഫാസ്റ്റിലെ ഡൊണഗൽ സ്ട്രീറ്റിലുള്ള ഒ’കെയ്ൻസ് ഫ്യൂണറൽ ഡയറക്ടേഴ്സിൽ ദമ്പതികളുടെ മൃതദേഹം സൂക്ഷിക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് പ്രാർത്ഥനയ്ക്കും രാത്രി ശുശ്രൂഷകൾക്കുമായി ലിഗോണിയലിലെ സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിലേക്ക് കൊണ്ടുവരും. ബുധനാഴ്ച നടക്കുന്ന കുർബാനയ്ക്കും മറ്റ് ശുശ്രൂഷകൾക്കും ശേഷം മൃതദേഹങ്ങൾ ഫിലിപ്പീൻസിലേക്ക് കൊണ്ട് പോകും.

