ഡബ്ലിൻ: അയർലന്റിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശോധന തുടരുന്നു. വിവിധ കൗണ്ടികളിലായി നടത്തിയ പരിശോധനകളിൽ വൻ ലഹരിശേഖരമാണ് അധികൃതർ കണ്ടെത്തിയത്. ഇതിന് പുറമേ അനധികൃതമായി കൈവശം സൂക്ഷിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഡബ്ലിൻ, മിഡ്ലാൻഡ്സ്, കിൽകെന്നി, വാട്ടർഫോർഡ്, റോസ്ലെയർ യൂറോപോർട്ട് എന്നിവിടങ്ങളിൽ ആയിരുന്നു അധികൃതർ ശക്തമായ പരിശോധന നടത്തിയത്. ഇവിടങ്ങളിൽ നിന്നും 1,17,000 യൂറോ വില വരുന്ന വ്യാജ ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇതിന് പുറമേ കാൽവിൻ ക്ലെയിൻ, കാനഡ ഗൂസ്, ഉഗ്ഗ്, ഹോക്ക തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ പുകയില ഉത്പന്നങ്ങളും ലഹരിയും കണ്ടെത്തിയിട്ടുണ്ട്.
3,56,000 യൂറോ വരുന്ന കഞ്ചാവ് ഡബ്ലിനിലും മിഡ്ലാന്റിലുമായി നടത്തിയ പരിശോധനയിൽ കണ്ടെടുത്തു. 80,000 യൂറോ വിലവരുന്ന മദ്യവും 6,88200 രൂപ വിലവരുന്ന ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

