ഡബ്ലിൻ: യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവയെന്ന ഭീഷണി പിൻവലിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രീൻലാൻഡിന് മേലുള്ള ബലംപിടിത്തം അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്. അവസാന നിമിഷം നമുക്ക് മേൽ ഉയർത്തിയ ഭീഷണിയും അദ്ദേഹം പിൻവലിച്ചു. എന്നിരുന്നാലും ഗ്രീൻലാൻഡിന്റെയും ഡെന്മാർക്കിന്റെയും പരമാധികാരത്തിനായി യൂറോപ്യൻ യൂണിയൻ കൂടിച്ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

