ഗാൽവെ: വംശീയ ആക്രമണത്തിന് പിന്നാലെ വീട് വിട്ട് പുറത്തിറങ്ങാൻ ഭയന്ന് കൗമാരക്കാരൻ. ഗാൽവെയിൽ താമസിക്കുന്ന ബംഗ്ലാദേശി ബാലനാണ് ഭയത്തിൽ വീടിനുള്ളിൽ തന്നെ തുടരുന്നത്. വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന ഭയത്തിലാണ് കുട്ടിയെന്നും സംഭവം കുട്ടിയ്ക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും രക്ഷിതാക്കൾ അറിയിച്ചു.
14 വയസ്സുള്ള കുട്ടിയ്ക്ക് നേരെയാണ് രണ്ടംഗ കൗമാരക്കാരുടെ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ മാസം 16 ന് തുവാമിൽ ആയിരുന്നു സംഭവം. സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ രണ്ട് കുട്ടികൾ ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാജ്യം വിട്ട് പോകാൻ ആവശ്യപ്പെട്ട് ഇവർ ആക്രോശിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

