ലിമെറിക്: വയോധികന്റെ മരണത്തിൽ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി കോടതി. കൊലക്കുറ്റമാണ് 43 കാരനായ ഫിലിക്ക് ആംബ്രോസിനെതിരെ ചുമത്തിയത്. ഇയാൾക്കെതിരായ തെളിവുകൾ പോലീസ് കോടതിയ്ക്ക് കൈമാറി.
71 കാരനായ ഹയീസിനെയാണ് ഫിലിപ്പ് ആക്രമിച്ച് കൊലപ്പെടുത്തിയത്. കേസിൽ ശനിയാഴ്ച ഇയാളെ ലിമെറിക് ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. അപ്പോഴാണ് ഇയാൾക്കെതിരായ തെളിവുകൾ പോലീസ് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി കൊലക്കുറ്റം ചുമത്തുകയായിരുന്നു. കൊലക്കുറ്റം ചുമത്തുകയാണെന്ന് കോടതി പറഞ്ഞപ്പോൾ ഫിലിപ്പ് ഒന്നും പ്രതികരിച്ചില്ല.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു ഹയീസിനെ വീട്ടിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പോലീസ് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പനേരത്തിനുള്ളിൽ മരിക്കുകയായിരുന്നു.

