ക്ലെയർ: വെസ്റ്റ് ക്ലെയറിൽ സർഫിംഗിനിടെ അപകടം. കടലിൽ മുങ്ങിയ ആളെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
ഡൂൺബെഗിന് തെക്കുള്ള ബല്ലാർഡ് ബേയിൽ ആയിരുന്നു സംഭവം. സർഫിംഗിനിടെ തിരമാലയിൽ അകപ്പെടുകയായിരുന്നുവെന്നാണ് വിവരം. അറിയിപ്പ് ലഭിച്ചതിന് പിന്നാലെ കോസ്റ്റ് ഗാർഡും മറ്റ് രക്ഷാപ്രവർത്തകരും സ്ഥലത്ത് എത്തി അപകടത്തിൽപ്പെട്ടയാളെ രക്ഷിച്ചു. അപകടത്തിൽപ്പെട്ട വ്യക്തിയ്ക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.
Discussion about this post

