ഡബ്ലിൻ: ഡബ്ലിനിൽ യുവതി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം. സംഭവത്തിന്റെ ഗൗരവം പരിഗണിച്ചാണ് അന്വേഷണ ചുമതല പ്രത്യേക സംഘത്തിന് കൈമാറിയത്. അതേസമയം സംഭവത്തിൽ പരിക്കേറ്റ യുവതി വൈദ്യപരിശോധനകൾക്ക് വിധേയയായി.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ഡബ്ലിൻ 4 ലെ പാർക്കിൽവച്ച് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. യുവതിയെ ഉപദ്രവിച്ച ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചില്ല. ഇതേ തുടർന്നാണ് പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറിയത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ ഉടനെ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

