കാവൻ: കൗണ്ടി കാവനിൽ അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും കുട്ടിയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. കാവനിലെ ഷെർകോക്ക് മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തെത്തുടർന്ന് പ്രദേശം അടച്ചിട്ടു.
വെള്ളിയാഴ്ച വൈകീട്ട് കോർക്ലെയറിന് സമീപം ആർ 162 ൽ ആയിരുന്നു അപകടം. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കുട്ടിയെ എയർലിഫ്റ്റ് ചെയ്താണ് ആശുപത്രിയിൽ എത്തിച്ചത്. . ഇപ്പോഴും റോഡ് അടച്ചിട്ടിരിക്കുകയാണ്. പ്രാദേശികമായി വഴിതിരിച്ചുവിടലുകൾ പുരോഗമിക്കുന്നുണ്ട്. അപകടത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോയെന്നകാര്യം വ്യക്തമല്ല.
Discussion about this post

