ദാഹം മാറാനും, നിർജലീകരണം മാറാനും തണ്ണിമത്തൻ ഏറ്റവും നല്ല ഫ്രൂട്ടാണ്. എന്നാൽ തണ്ണിമത്തൻ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം .
1. ഭാരക്കൂടുതലുള്ള തണ്ണിമത്തൻ വാങ്ങുന്നതാണ് ഉചിതം, ഇതിന് ജ്യൂസ് കൂടുതലാകും.
2. തണ്ണിമത്തനിൽ വിരൽ കൊണ്ട് തട്ടുമ്പോഴുള്ള ശബ്ദം ആഴത്തിൽ നിന്നുള്ളതാണെങ്കിൽ പാകത്തിന് വിളഞ്ഞതിനെയും, ഫ്രീക്വൻസി കൂടിയ ശബ്ദം വിളക് കുറഞ്ഞതിനെയും, ഫ്ലാറ്റായ ശബ്ദം പഴുത്തുപോയതിനെയുമാണ് സൂചിപ്പിക്കുന്നത്.
2. തണ്ണിമത്തനിൽ വിരലുകൾ കൊണ്ടു തട്ടുമ്പോഴുള്ള ശബ്ദ വ്യത്യാസം നോക്കി പഴുത്തതാണോ എന്നു തിരിച്ച് അറിയാം. ആഴത്തിൽ നിന്നുള്ള ശബ്ദം പാകത്തിനു വിളഞ്ഞതിനെയും ഫ്രീക്വൻസി കൂടിയ ശബ്ദം വിളവു കുറഞ്ഞതിനെയും ഫ്ലാറ്റായ ശബ്ദം പഴുത്തു പോയതിനെയും സൂചിപ്പിക്കുന്നു.
3. തണ്ണിമത്തൻ മണത്തു നോക്കുമ്പോൾ കിട്ടുന്ന സ്വീറ്റ് സ്മെൽ അതിന്റെ വിളവിനെ സൂചിപ്പിക്കുന്നു. യാതൊരു മണവും കിട്ടുന്നില്ലെങ്കിൽ വിളഞ്ഞു പാകമായിട്ടില്ല. വിളവ് കൂടുതലുള്ളതിന് മണവും കൂടുതലാകും.
4. നന്നായി പഴുത്ത തണ്ണിമത്തന്റെ പുറന്തോടിൽ വിരൽ കൊണ്ട് അമർത്താൻ സാധിക്കും. വിളവ് പാകമാകാത്തതിന്റെ പുറം തോടിന് കട്ടി കൂടുതലായിരിക്കും.
5.കടും പച്ച നിറത്തിലും , ഇളം പച്ചയിലുമുള്ളത് വിളഞ്ഞ് പാകമായതാണ്. മഞ്ഞ നിറത്തോട് കൂടിയതാണെങ്കിൽ പാകമായി എന്നാണ് അർത്ഥം. തണ്ണിമത്തന്റെ പുറത്ത് മഞ്ഞയ്ക്കു പകരം വെളുത്ത നിറമാണെങ്കിൽ, മൂപ്പെത്താതെ പറിച്ചെടുത്തതാകാനാണ് സാധ്യത.
കഴിച്ചതിന് ശേഷം ബാക്കിയാകുന്ന തണ്ണിമത്തൻ പുറം തൊലി കളയാതെ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞതിന് ശേഷം വേണം ഫ്രിഡ്ജിൽ വയ്ക്കാൻ. അല്ലെങ്കിൽ ചെറു കഷണങ്ങളാക്കിയ ശേഷം വായു കടക്കാത്ത കണ്ടെയ്നറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നത് ജലാംശം നഷ്ടപ്പെട്ട് തണ്ണിമത്തൻ ഉണങ്ങി പോകാതിരിക്കാൻ സഹായിക്കും

