ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാൾ ആഘോഷം നടന്നു. നവംബർ 6,7 തിയതികളിൽ ആയിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഫാദർ ജിജോ പുതുപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പെരുന്നാളിനോടനുബന്ധിച്ച് വെളളിയാഴ്ച വൈകീട്ട് സന്ധ്യാനമസ്കാരം നടന്നു. ഇതിന് ശേഷം വചന ശുശ്രൂഷയും നടന്നു. ഏഴാം തിയതി ശനിയാഴ്ച വിശുദ്ധ കുർബാനയോടെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. പ്രദക്ഷിണം, ഹാർവെസ്റ്റ് ഫെസ്റ്റിവൽ എന്നിവ പെരുന്നാളോഘോഷത്തിന്റെ ഭാഗമായി നടന്നു. ഫാദർ ജോവാക്കിമാണ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. ഹാർവെസ്റ്റ് ഫെസ്റ്റിവലിന് പുറമേ ബാക്ക് ബെഞ്ചേഴ്സിന്റെ ഗാനമേളയും ഉണ്ടായിരുന്നു.

