ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീ മരിച്ചു. 80 വയസ്സുള്ള സ്ത്രീയാണ് ഒരാഴ്ച നീണ്ട ചികിത്സയ്ക്കിടെ മരണമടഞ്ഞത്. ഇവരുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.
അൻ ചീത്രൂവയിലെ ബോത്തർ ബുയിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. യാത്രയ്ക്കിടെ ഇവരുടെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവർ ഗാൽവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.
Discussion about this post

