ഡബ്ലിൻ: ഈ വർഷത്തെ ഡബ്ലിൻ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ പോൾ റൂഡും നിക്ക് ജോനാസും പങ്കെടുക്കും. ഫെസ്റ്റിവലിന്റെ സമാപന രാവിൽ ആണ് ഇരുവരും സാന്നിദ്ധ്യം അറിയിക്കുക. മാർച്ച് 1 ന് ബോർഡ് ഗൈസ് എനർജി തിയേറ്ററിൽ നടക്കുന്ന പ്രദർശനത്തോടെ ഈ വർഷത്തെ ഫെസ്റ്റിവൽ അവസാനിക്കും. 11 ദിവസമാണ് ഫിലിം ഫെസ്റ്റിവൽ അരങ്ങേറുക.
ഫെസ്റ്റിവലിന്റെ അവസാന ദിനം ഇരുവരും അഭിനയിച്ച പവർ ബല്ലാഡിന്റെ വേഴ്ഡ് പ്രീമിയറാണ്. ഇതിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇരുവരും ഡബ്ലിനിൽ എത്തുന്നത്. അയർലൻഡിലാണ് പവർ ബല്ലാർഡ് ചിത്രീകരിച്ചത്. ഇതിൽ ഐറിഷ് നടീനടന്മാരും അഭിനയിച്ചിട്ടുണ്ട്.
Discussion about this post

