ഡബ്ലിൻ: ഭീതിയിൽ ഓരോ ദിവസവും തള്ളി നീക്കി ഡോണാഗ്മെഡ് ഹൗസിംഗ് അപ്പാർട്ട്മെന്റിലെ അന്തേവാസികൾ. അപ്പാർട്ട്മെന്റ് പരിസരത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിധം വർധിച്ചിരിക്കുകയാണ്. അടുത്തിടെ നിരവധി പേരാണ് ഇവിടെ നിന്നും മാറി താമസിച്ചത്.
മലാഹൈഡ് റോഡിൽ ഡി വെർഡൺ പ്ലേസിലെ താമസക്കാരാണ് ബുദ്ധിമുട്ട് നേരിടുന്നത്. 2024 ൽ ഡബ്ലിൻ സിറ്റി കൗൺസിലും ടുവാത്ത് ഹൗസിംഗും ചേർന്നാണ് അപ്പാർട്ട്മെന്റ് നിർമ്മിച്ചത്. തുടർന്ന് എല്ലാ വീടുകളിലും ആളുകൾ താമസം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സാമൂഹ്യവിരുദ്ധരുടെ ശല്യം ആരംഭിക്കുകയായിരുന്നു. പ്രശ്നത്തിന് ഉടനടി പരിഹാരം വേണമെന്നാണ് അന്തേവാസികൾ ആവശ്യപ്പെടുന്നത്.
Discussion about this post

